
കാറ്റലോണിയ: സ്പാനിഷ് ലാ ലിഗയില്‍ ആവേശകരമായ ജയവുമായി എഫ്‌സി ബാഴ്‌സിലോണ വിജയം. എസ്പാന്യോളിനെതിരായ മത്സരത്തില്‍ നാല് മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകളുടെ ബലത്തിലാണ് ബാഴ്‌സ വിജയിച്ചത്.
എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാഴ്‌സ വിജയം. ഗോള്‍ രഹിതമായി തീര്‍ന്ന് ആദ്യ പകുതിക്കും. രണ്ടാം പകുതിയുടെ മൂക്കാല്‍ ഭാഗവും കഴിഞ്ഞപ്പോളാണ് മത്സരത്തിലെ ഡെഡ്‌ലോക്ക് ബ്രേക്ക് ചെയ്തത്. 86-ാം മിനിറ്റില്‍ ഡാനി ഓല്‍മോയുടെ വക ആദ്യ ഗോള്‍. കൃത്യം 90-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ബാഴ്‌സയ്‌ക്കായി ഗോള്‍ നേടി.
സീസണില്‍ ബാഴ്‌സ നേടുന്ന 16-ാം വിജയമാണിത്. രണ്ടെണ്ണം തോറ്റു ഒരെണ്ണം സമനിലയിലായി. ഇതുവരെ 19 റൗണ്ട് മത്സരങ്ങള്‍ തീരുമ്പോള്‍ ബാഴ്‌സ 49 പോയിന്റുമായി മുന്നിലാണ്.









