ദുബായ്: ദിവസങ്ങൾക്കു മുൻപ് കളിചിരികൾ നിറഞ്ഞുനിന്ന ആ വീട്ടിൽ ഇന്നു കണ്ണീർ തളംകെട്ടിയിരിക്കുകയാണ്. ഒരു ദിവസം കൊണ്ട് നാലു മക്കളെയാണ് മലപ്പുറം തിരൂർ കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിനും റുക്സാനയ്ക്കും നഷ്ടമായത്. ഇസയ്ക്കാകട്ടെ ഊണിലും ഉറക്കത്തിലും കൂടെയുണ്ടായിരുന്ന നാല് സഹോദരന്മാരേയും…. അബുദാബി- ദുബായ് റോഡിലെ ഗന്തൂത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞുപോയ നാലു സഹോദരങ്ങൾക്കും പ്രവാസലോകം വിങ്ങുന്ന മനസോടെ വിടചൊല്ലി. മലപ്പുറം തിരൂർ കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്സാനയുടെയും മക്കളായ അഷാസ്(14), അമ്മാർ(12), അസാം(8), അയാഷ്(5) എന്നിവർക്ക് ദുബായുടെ […]









