
ലണ്ടന്‍: പ്രീമിയര്‍ ലീഗ് വമ്പന്‍ ടീം ചെല്‍സി പുതിയ പരിശീലകനായി ലിയാം റോസെനിയറിനെ നിയമിച്ചു. ഫ്രഞ്ച് ക്ലബ്ബ് റേസിങ് സ്ട്രാസ്‌ബോര്‍ഗിന്റെ കോച്ചായിരുന്നു. ചെല്‍സിയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത് 2032 വരെയാണ്.
റോസെനിയര്‍ സ്ട്രാസ്‌ബോര്‍ഗിന്റെ ചുമതലയേറ്റെടുത്ത ആദ്യ സീസണില്‍ തന്നെ ടീമിനെ യൂറോപ്യന്‍ പോരാട്ടത്തില്‍ യോഗ്യരാക്കി. പുതുവര്‍ഷദിനത്തില്‍ ചെല്‍സി പരിശീലക സ്ഥാനത്തുണ്ടായിരുന്ന എന്‍സോ മരേസ്‌കയെ പുറത്താക്കിയിരുന്നു.
ഒടുവില്‍ ചെല്‍സി കളിച്ച ഏഴ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിക്കുന്ന സാഹചര്യത്തെ തുടര്‍ന്നാണ് മരേസ്‌കയെ കോച്ച് സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് ക്ലബ്ബ് ലോകകപ്പില്‍ കിരീടം നേടിയ ടീം ആണ് ചെല്‍സി.









