മനാമ. മുൻ കേരള പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംഭാവന വളരെ വലുതാണെന്ന് കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ , ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ അനുശോചന സന്നേശത്തിൽ അറിയിച്ചു.
പ്രസ്ഥാനിക രംഗത്തും വില മതിക്കാനാകാത്ത പ്രവർത്തനത്തിന്നുടമയായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ നിര്യണം മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്നും സമൂഹത്തിനും നാടിനും തീരാ നഷ്ടം തന്നെയാണെന്ന് നേതാക്കൾ പറഞ്ഞു.
കുടുംബത്തിന്റെ ദുഃഖത്തിൽ കെഎംസിസി ബഹ്‌റൈൻ പങ്ക് കൊള്ളുന്നതായി നേതാക്കൾ അറിയിച്ചു.









