കൊല്ലം: ചവറ സ്വദേശിയായ വേണു ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ ആശുപത്രികൾക്കും ജീവനക്കാർക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഡിഎംഇ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ അന്വേഷണ റിപ്പോർട്ട്. വേണുവിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ വെച്ചുതന്നെ അടിയന്തര ചികിത്സ നൽകിയിരുന്നെങ്കിൽ ആ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. വേണുവിന്റെ മരണത്തിൽ സിഎച്ച്സി മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് വരെയും ഗുരുതരമായ പിഴവുകൾ സംഭവിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തൽ. കൊല്ലത്തു നിന്ന് തിരുവനന്തപുരം മെഡിക്കൽ […]









