മനാമ: സാമൂഹ്യവികസന മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ച് വരുന്ന പ്രമുഖ തമിഴ്അസോസിയേഷനായ ഭാരതി അസോസിയേഷൻ, പ്രമുഖ ഇവന്റ് മാനേജ്മെൻ്റ് ഗ്രൂപ്പായ സ്റ്റാർ വിഷൻ ഇവന്റ്‌സുമായി സഹകരിച്ച് 2026 ജനുവരി 16-ന് ഇന്ത്യൻ ക്ലബ്ബിൽ വിപുലമായ പൊങ്കൽ ആഘോഷം സംഘടിപ്പിക്കുന്നതായി ഇന്ന്ഉച്ചയ്ക്ക് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘടനയുടെ തുടക്കകാലം മുതൽതമിഴ് സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സാംസ്കാരിക പൈതൃകംസംരക്ഷിക്കുന്നതിനുമായി പ്രവർത്തിച്ചുവരുന്ന ലാഭേച്ഛയില്ലാത്ത സംഘടനയായ ഭാരതിഅസോസിയേഷൻ ഒരുക്കുന്ന ഈ ആഘോഷ ദിനത്തിൽ രാവിലെ 7:30-ന് ആകർഷകമായ കോലം ഇടൽ മത്സരത്തോടെ തുടക്കമാകും.
പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി വടം വലി മത്സരം, ‘ഉറി അടിക്കൽ ,കായികമത്സരങ്ങൾ കൂടാതെ മറ്റ് മത്സരങ്ങളും ആഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന്നും നൂറുകണക്കിന് സമ്മാനങ്ങളാണ് മത്സര വിജയികളെ കാത്തിരിക്കുന്നത് എന്നും സംഘടകർ അറിയിച്ചു.
രാവിലെ, വൈകിട്ട് എന്നിങ്ങനെ രണ്ട് സെഷനുകളായാണ് നടക്കുന്ന ആഘോഷപരിപാടികളിൽപുത്തൻ മൺപാത്രങ്ങളിൽ വെൺപൊങ്കൽ പാചകം ചെയ്ത് ,കരിമ്പും,മാവിലകളും, പൂക്കളും , വാഴകളും കൊണ്ട് അലങ്കരങ്ങളും ഒരുക്കിയും വിശിഷ്ടമായ പൊങ്കൽ വിരുന്നും പരമ്പരാഗതരീതിയിൽ വാഴയിലയിൽ വൈവിധ്യമാർന്ന തമിഴ് വിഭവങ്ങളും വിളമ്പുകയും ചെയ്യുന്ന ആഘോഷത്തിൽ ‘ഓയിൽ ആട്ടം’, ‘പറൈ ആട്ടം’, ‘കാവടി ആട്ടം’, ‘കരകാട്ടം’ എന്നിവഉൾപ്പെടെയുള്ള നിരവധി തമിഴ് പരമ്പരാഗത നൃത്തങ്ങളും വൈവിധ്യമാർന്ന നാടൻ നൃത്തങ്ങളുംപരിപാടിയും അരണുണർത്തി ചരിത്രം, സംസ്‌കാരം, പ്രകൃതിയോടുള്ള അഗാധമായ ആദരവ്എന്നിവയെ ഒരേ നൂലില്‍ കോര്‍ത്ത് തമിഴ് നാട്ടിൽ നടക്കുന്ന പരമ്പരാഗത പൊങ്കലിൻ്റെ തനിമയും,മൂല്യവും ഒട്ടും ചോരാത്ത രീതിയിലാണ് പൊങ്കലാഘോഷങ്ങൾ ഭാരതി അസോസിയേഷൻബഹ്‌റൈനിലും സംഘടിപ്പിക്കുന്നത്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് തമിഴ് സമൂഹാംഗങ്ങൾ ഇന്ത്യൻക്ലബ്ബിൽ നടക്കുന്ന ഈ ഗംഭീര ആഘോഷത്തിൽ പങ്കെടുക്കുന്നതിനൊപ്പം മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നും നിരവധി ആളുകൾ ആഘോഷപരിപാടികളുടെ ഭാഗമാകുമെന്ന പ്രതീക്ഷയും ഭാരവാഹികൾ പങ്കുവെച്ചു.
ബഹ്‌റൈനിലെ പ്രശസ്ത നൃത്ത ഗുരു ‘നൃത്യ കലാരത്ന ശ്രീമതി ഹംസുൽ ഗാനി കൊറിയോഗ്രാഫ്ചെയ്ത 60-ലധികം സ്ത്രീകൾ ഒരുക്കുന്ന മെഗാ കുമ്മി നൃത്തം ഉൾപ്പെടെ ഏകദേശം 62 പേരോളം അണിനിരക്കുന്ന നൃത്ത പ്രകടനവും സായാഹ്ന സെഷന് മികച്ച ദൃശ്യ-സംഗീത ഹൃദ്യ അനുഭവം സമ്മാനിക്കും.കൂടാതെ തമിഴ് ചലച്ചിത്ര മേഖലയിലെ മികച്ച കലാകാരന്മാർ അണിനിരക്കുന്നതത്സമയ ഓർക്കസ്ട്രയോടുള്ള സംഗീത വിരുന്ന്,മിമിക്രി എന്നിവ ഉൾപ്പെടെയുള്ള വിവിധ പരിപാടികളും ഭാരതി അസോസിയേഷൻ്റെ പൊങ്കൽ ആഘോഷത്തിന് മിഴിവേകുമെന്നും ഏവരേയും ഈ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു









