ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന രാജ്യാന്തര സമാധാന സേനയിൽ പാക്കിസ്ഥാൻ സൈന്യം പങ്കുചേരുന്നതിനെ എതിർത്ത് ഇസ്രയേൽ രംഗത്ത്. ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയിലെ സുരക്ഷാ ചുമതലകളിൽ പാക്കിസ്ഥാൻ സൈന്യം ഇടപെടുന്നതിൽ ഇസ്രയേലിനു താൽപര്യമില്ല, പാക്കിസ്ഥാൻ ആസ്ഥാനമാക്കിയ ഭീകരസംഘടനകൾക്ക് ഹമാസുമായി ബന്ധമുണ്ടെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് ഇസ്രായേലിന്റെ നിലപാട്. അതുപോലെ ഗാസയിൽ രാഷ്ട്രീയമോ പുനർനിർമാണമോ ആരംഭിക്കുന്നതിനു മുൻപ് ഹമാസ് പൂർണമായി ഇല്ലാതാക്കേണ്ടതുണ്ട്. റൂവൻ അസർ […]









