
വഡോദര: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മിന്നും ജയവുമായി ഇന്ത്യ.ഞായറാഴ്ച നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം ഓരോവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടെയും(93)നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെയും (56)ഇന്നിംഗ്‌സുകളും മികച്ച പ്രകടനം നടത്തിയ ശ്രേയസ് അയ്യരുടെയും(49) മികവിലാണ് ഇന്ത്യ വിജയം നേടിയത്.
രാഹുലും ഹര്‍ഷിതും 29 റണ്‍സ് വീതമാണ് എടുത്തത്. ന്യൂസിലന്‍ഡിന് വേണ്ടി കൈല്‍ ജാമീസണ്‍ നാല് വിക്കറ്റെടുത്തു. ആദിത്യ അശോക്, ക്രിസ്റ്റ്യന്‍ ക്ലര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തു. ഡാരല്‍ മിച്ചല്‍, ഡിവോണ്‍ കോണ്‍വെ(56),ഹെന്റി നിക്കോള്‍സ്(62) എന്നിവര്‍ അര്‍ധ സെഞ്ച്വറികള്‍ നേടി.
84 റണ്‍സെടുത്ത ഡാരല്‍ മിച്ചലാണ് ന്യൂസിലന്‍ഡിന്റെ ടോപ്‌സ്‌കോറര്‍. 71 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗ്‌സ്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ക്രിസ്റ്റ്യന്‍ 17പന്തില്‍ 24 റണ്‍സെടുത്തു.
ഇന്ത്യയ്‌ക്ക് വേണ്ടി ഹര്‍ഷിത് റാണയും പ്രസിദ് കൃഷ്ണയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. കുല്‍ദീപ് യാദവ് ഒരു വിക്കറ്റെടുത്തു.









