
ക്വാലലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഭാരത താരം പി.വി. സിന്ധു സെമിയില്‍ പുറത്തായി. ചൈനയുടെ വാങ് സിയുമായി ഏറ്റുമുട്ടി നേരിട്ടുള്ള ഗെയിം തോല്‍വി വഴങ്ങി. സ്‌കോര്‍ 16-21, 15-21
ആദ്യ രണ്ട് റൗണ്ടിലും നേരിട്ടുള്ള ഗെയിം ജയത്തോടെയാണ് സിന്ധു വിജയിച്ചുവന്നത്. ക്വാര്‍ട്ടറിന്റെ ആദ്യ ഗെയിം ജപ്പാന്റെ കരുത്തന്‍ താരം അകാനെ യമാഗുച്ചിയെ 21-11ന് തകര്‍ത്തു നില്‍ക്കെയാണ് വാക്കോവര്‍ ലഭിച്ചത്. പുതു വര്‍ഷത്തിലെ ആദ്യ അവസരത്തില്‍ മികച്ച തുടക്കം നേടിയെടുക്കാനായെങ്കിലം പൂര്‍ണ ഫലത്തിലേക്കെത്തിക്കാനാകാതെയാണ് മലേഷ്യയില്‍ നിന്ന് സിന്ധുവിന്റെ മടക്കം. മലേഷ്യന്‍ ഓപ്പണില്‍ മറ്റ് ഭാരത താരങ്ങളുടെ പ്രകടനങ്ങളെല്ലാം നേരത്തെ അവസാനിച്ചിരുന്നു.









