
ടാന്‍ജിയര്‍: ആഫ്രിക്കന്‍ വന്‍കരയിലെ ഫുട്‌ബോള്‍ മാമാങ്കം ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ഇന്ന് സെമി പോരാട്ടങ്ങള്‍. രാത്രി 10.30ന് നടക്കുന്ന ആദ്യ സെമിയില്‍ സെനഗല്‍ ഈജിപ്തിനെ നേരിടും. രാത്രി 1.30ന് നടക്കുന്ന രണ്ടാം സെമിയില്‍ നൈജീരിയ ആതിഥേയരായ മൊറോക്കോയെ നേരിടും. വിജയികള്‍ ഞായറാഴ്‌ച്ച രാത്രി ഫൈനലില്‍ കിരീടത്തിനായി പോരടിക്കും.
ക്വാര്‍ട്ടറില്‍ വാശിയേറിയ മത്സരത്തില്‍ വിജയിച്ചുകൊണ്ടാണ് നാല് ടീമുകളും സെമിയിലെത്തിയിരിക്കുന്നത്. മാലിയെ തോല്‍പ്പിച്ചാണ് സെനഗലിന്റെ വരവ്. ഐവറി കോസ്റ്റിനെ പരാജയപ്പെടുത്തിയാണ് സെനഗലിന്റെ സെമി പ്രവേശം. ആതിഥേയരായ മൊറോക്കോ കാമറൂണിനെ തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്. നൈജീരിയ ക്വാര്‍ട്ടറില്‍ തോല്‍പിച്ചത് അല്‍ജീരിയയെ ആണ്.









