
മിലാന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏഴാം മത്സരത്തിലും വെന്നിക്കൊടി പാറിച്ച് ആഴ്‌സണല്‍ കുതിപ്പ്. ഇറ്റാലിയന്‍ വമ്പന്‍ ടീം എസിമിലാനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തുകൊണ്ടാണ് പ്രീമിയര്‍ ലീഗ് കരുത്തരുടെ പടയോട്ടം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് ഇന്ററിനെ അവരുടെ സ്വന്തം സാന്‍ സിറോയില്‍ മുട്ടുകുത്തിച്ചത്.
സീസണിലെ ക്ലാസിക് മത്സരങ്ങളിലൊന്നായാണ് ആഴ്‌സണല്‍-ഇന്റര്‍ പോരാട്ടം കലാശിച്ചത്. അടിക്കു തിരിച്ചടിയുമായി പിരിഞ്ഞ ആദ്യ പകുതിയിലും ആഴ്‌സണല്‍ തന്നെ ആധിപത്യം പുലര്‍ത്തി. ഗബ്രിയേല്‍ ജെസ്യൂസിന്റെ ഇരട്ട ഗോള്‍ ആഴ്‌സണലിന് ബലം പകര്‍ന്നു. പത്താം മിനിറ്റില്‍ ജെസ്യൂസ് ആദ്യം നേടിയ ഗോളിന് 18-ാം മിനിറ്റില്‍ ഇന്റര്‍ പകരം ചോദിച്ചു. പെറ്റാര്‍ സൂക്കിച്ച് ആണ് സമനില ഗോള്‍ നേടിയത്. അത്യുഗ്രന്‍ പോരാട്ടത്തിന്റെ 31-ാം മിനിറ്റില്‍ ജെസ്യൂസ് വീണ്ടും നിറയൊഴിച്ചു.
മത്സരം രണ്ടാം പകുതിയിലും സുന്ദരമായി പുരോഗമിച്ചുകൊണ്ടിരുന്നു. അര്‍ട്ടേറ്റയുടെ പട കളം വാഴുന്നതിനാണ് സാന്‍സിറോ സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നത്. പക്ഷെ വിട്ടുകൊടുക്കാനില്ലെന്ന ഭാവത്തില്‍ ഇന്ററും പോരാട്ടത്തിന്റെ മൂര്‍ച്ഛ കുറച്ചില്ല. ആഴ്‌സണവിന്ഡഫെ വിക്ടര്‍ ഗ്യോക്കെറസിന്റെ മികച്ചൊരു ഫിനിഷിങ്ങില്‍ ഇന്റര്‍ വലയില്‍ പിന്നെയും പന്തെത്തി. അര്‍ട്ടേറ്റയുടെ ടീം വിജയം ഉറപ്പിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ഏഴില്‍ ഏഴാം വിജയം. കഴിഞ്ഞ മത്സരത്തോടെ ടീം നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞതാണ്.









