തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രിക്കു പിൻതുണയുമായെത്തിയ ഭരണപക്ഷാംഗം പി.പി. ചിത്തരഞ്ജൻ എംഎൽഎയോട് ക്ഷോഭിച്ച് സ്പീക്കർ എ.എൻ. ഷംസീർ. നിയമസഭയിൽ ചോദിക്കാനുള്ള ചോദ്യം വലിച്ചു നീട്ടിയതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. ചെയറിനോട് വിനയത്തോടെ പെരുമാറണമെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു. ചോദ്യോത്തരവേളയിൽ ചോദ്യം വലിച്ചു നീട്ടി വ്യവസായ രംഗത്തെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴാണ് സ്പീക്കർക്ക് എംഎൽഎയെ കാര്യങ്ങൾ ഓർമ്മിപ്പിക്കേണ്ടി വന്നത്. എന്നാൽ ‘പറയേണ്ട കാര്യം പറയാതെ പോകാൻ പറ്റില്ല’ എന്ന് ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. ‘അങ്ങനെ പറഞ്ഞാൽ ചോദ്യത്തിന്റെ സമയം പോകും. പറയാതെ ഒക്കില്ലെന്ന് എങ്ങനെയാണ് […]









