ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യയിൽ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കർണാടക സർക്കാർ. ബെംഗളൂരു ജോയിന്റ് പോലീസ് കമ്മീഷണർ വംശി കൃഷ്ണയാണ് എസ്‌ഐടിയെ നയിക്കുന്നതെന്നും ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും സംഘത്തിൽ ഉൾപ്പെടുമെന്നും ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വർ പറഞ്ഞു. റോയിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വേണമെന്നും സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. അതേസമയം ഇതുവരെ അശോക് നഗർ പോലീസ് […]









