ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ സംസ്‌കാരച്ചടങ്ങുകൾ ബെംഗളൂരുവിൽ നടന്നു. റോയിയ്ക്ക് ഏറെ ഇഷ്ടമുള്ള സ്വന്തം റിസോർട്ടായ ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ കാസ്കേഡാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമയിടമായി കുടുംബാംഗങ്ങൾ തിരഞ്ഞെടുത്തത്. തനിക്ക് ഏറെ പ്രിയപ്പെട്ടയിടമാണ് കാസ്കേഡെന്ന് കെജെ റോയ് നിരവധി അഭിമുഖങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ബിസിനസ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച റോയിയെ അവസാനമായി ഒരുനോക്ക് കാണാൻ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരടക്കം ആയിരങ്ങളാണ് ബന്നാർഘട്ടയിലെത്തിയത്. റോയിയുടെ അമ്മ, ഭാര്യ, സഹോദരൻ, മക്കൾ എന്നിവരുൾപ്പെടെയുള്ള പ്രിയപ്പെട്ടവർ […]









