ഇടുക്കി: കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് പ്രഖ്യാപിക്കാത്തതിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് മുതിർന്ന സിപിഎം നേതാവ് എംഎം മണി. എയിംസ് എവിടെ മറ്റേ മോനെ എന്നാണ് ചോദിക്കേണ്ടതെന്നും എന്നാൽ ഇന്ന് നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പമാണെന്നും എംഎം മണി ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ ഒരു പ്രസംഗത്തിൽ എയിംസ് വരും മറ്റേമോനെ… എന്ന് സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമർശത്തെ സൂചിപ്പിച്ചായിരുന്നു എംഎം മണിയുടെ കുറിപ്പ്. എയിംസ് കേരളത്തിലേക്ക് വരുമെന്ന് അവകാശവാദം ഉന്നയിക്കുന്നതിനിടെയായിരുന്നു സുരേഷ് ഗോപി നേരത്തെ അധിക്ഷേപ […]









