തിരുവനന്തപുരം: നാടകീയ രംഗങ്ങൾക്കൊടുവിൽ സഭാ നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തേക്കിറങ്ങി പ്രതിഷേധിച്ചു. പാർട്ടി പ്രതികൾക്ക് പരോൾ നൽകുന്നതിനെതിരെ നൽകിയ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ തള്ളിയതിൽ പ്രതിഷേധിച്ചാണ് സഭാ നടപടികൾ ബഹിഷ്കരിച്ചത്. പ്ലക്കാർഡുകളും ബാനറുമായി പ്രതിപക്ഷാംഗങ്ങൾ സഭ വിട്ട് പുറത്തിറങ്ങി. സർക്കാരിനും സിപിഎമ്മിനും ക്രിമിനലുകളെ ഭയമാണെന്നും അനാവശ്യമായി പാർട്ടി കുറ്റവാളികൾക്ക് പരോൾ വാരിക്കോരി നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ജീവപര്യന്തം ശിക്ഷ ലഭിച്ച ആൾക്ക് ഒരു മാസത്തിൽ മൂന്നു തവണ പരോൾ നൽകിയത്. ടി.പി […]









