കൊച്ചി: അത്താണി കോട്ടായിയിലെ ബെവറജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റില്‍ വിജിലൻസ് നടത്തിയ മിന്നിൽ പരിശോധനയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. ജീവനക്കാർ മദ്യകമ്പനി ഏജന്റുമാരിൽ നിന്ന് ഒരു മാസം ഏകദേശം എട്ട് ലക്ഷം രൂപയോളം കൈക്കൂലിയായി വാങ്ങിയിരുന്നതായാണ് വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. എല്ലാ മാസവും തവണകളായിട്ടാണ് പണം കൈമാറിയിരുന്നത്. തങ്ങളുടെ മദ്യ ബ്രാൻഡുകൾ ഔട്ട്ലെറ്റിലൂടെ പ്രോത്സാഹിപ്പിക്കുന്നതിന് പകരമായാണ് കമ്പനികൾ ബെവ്‌കോ ജീവനക്കാർക്ക് ഈ തുക നൽകിയിരുന്നത്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ ഉദ്യോഗസ്ഥരിൽനിന്ന് 80150 രൂപയാണ് കണ്ടെടുത്തത്. എന്നാൽ രണ്ടര […]









