തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃത സ്പാ, മസാജ് കേന്ദ്രങ്ങള്‍ വ്യാപകമായ സാഹചര്യത്തിൽ കോര്‍പ്പറേഷന്‍ നടത്തുന്ന പരിശോധനയില്‍ 17 അനധികൃത കേന്ദ്രങ്ങള്‍ കണ്ടെത്തി. 130-ലധികം സ്പാ, മസാജ് കേന്ദ്രങ്ങളാണ് കോര്‍പ്പറേഷന്‍ പരിധിയിലുളളത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം നിരവധി സ്പാ കേന്ദ്രങ്ങളിൽ കോര്‍പ്പറേഷന്‍ പരിശോധന നടത്തിയിരുന്നു. പ്രധാനമായും കഴക്കൂട്ടത്തെ സ്പാകളിലാണ് കോര്‍പ്പറേഷന്‍ പരിശോധന നടത്തിയത്. മേയര്‍ വി വി രാജേഷിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. മതിയായ രേഖകള്‍ ഇല്ലാത്ത സ്ഥാപനങ്ങളുടെ രേഖകള്‍ ഓഫീസിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് […]









