പാലക്കാട്: താൻ അടിയുറച്ച കമ്യൂണിസ്റ്റാണെന്നും പാർട്ടിവിടാൻ തനിക്ക് ഒരു പദ്ധതിയുമില്ലെന്ന് മുൻ എംഎൽഎയും സിപിഎം അംഗവുമായ പികെ ശശി. അടിയുറച്ച കമ്യൂണിസ്റ്റാണ് താൻ. പാർട്ടി വിടില്ല. തനിക്ക് കോൺഗ്രസിൽ നിന്നും ഒരു ക്ഷണവും ലഭിച്ചിട്ടില്ലെന്നും പികെ ശശി പറഞ്ഞു. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനുമായും മണ്ണാർക്കാട് എംഎൽഎ ഷംസുദ്ദീനുമായും ഉള്ളത് സൗഹൃദം മാത്രമാണ്. രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായി സഹകരിച്ച് പ്രവർത്തിച്ച് പോകുന്ന സമീപനമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിക്കാൻ തനിക്ക് യോഗ്യതയുണ്ടെന്ന് പാർട്ടിക്ക് തോന്നിയാൽ […]









