നിലമ്പൂർ: ഫഹദ് ഫാസിൽ അഭിനയിച്ച ദിലീഷ് പോത്തൻ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ അവസ്ഥയിൽ കേരളാ പോലീസ്. ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിലെത്തിയ കുട്ടിയുടെ കഴുത്തിൽനിന്ന് സ്വർണമാല മോഷ്ടിച്ചു സമീന (35) വിഴുങ്ങിയ സ്വർണത്തിനായുള്ള കാത്തിരിപ്പ് മൂന്നാം ദിവസത്തിലേക്ക് കടന്നു. തിങ്കളാഴ്ച നിലമ്പൂർ ജില്ലാ ആശുപത്രി റോഡിൽ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിലെത്തിയ കുട്ടിയുടെ മാലയാണ് സമീന മോഷ്ടിച്ചു വിഴുങ്ങിയത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മോഷ്ടിച്ച മാല ഇനിയും ലഭിച്ചിട്ടില്ല. ഇതോടെ മാല പുറത്തുവരുന്നതും കാത്ത് ആശുപത്രിയിൽ സമീനയ്ക്കൊപ്പമുള്ള വനിതാ […]









