
കുവൈത്തിൽ ചരക്ക് വാഹനങ്ങൾക്കും ട്രെയിലറുകൾക്കുമുള്ള ട്രാഫിക് നിയമങ്ങൾ ആഭ്യന്തര മന്ത്രാലയം കർശനമാക്കി. പുതിയ ഉത്തരവ് പ്രകാരം ലോഡുമായി പോകുന്ന വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 60 കിലോമീറ്ററായി നിജപ്പെടുത്തി. ട്രെയിലറുകളുടെ വലിപ്പത്തിലും കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ട്രെയിലറിന്റെ വീതി 260 സെന്റിമീറ്ററിലും ഉയരം 4 മീറ്ററിലും കൂടാൻ പാടില്ല. കൂടാതെ, വാഹനത്തിന്റെയും ട്രെയിലറിന്റെയും ആകെ നീളം 15 മീറ്ററിൽ താഴെയായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
സുരക്ഷാ മാനദണ്ഡങ്ങളുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിക്കുന്നത്. ട്രെയിലറുകളിൽ യാത്രക്കാരെ കയറ്റുന്നത് കർശനമായി നിരോധിച്ചു. റോഡിലിറങ്ങുന്നതിന് മുമ്പ് വാഹനത്തിലെ ലൈറ്റുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. കൂടാതെ, റിഫ്‌ലക്ടീവ് ടേപ്പുകളും ആവശ്യമായ മറ്റ് സുരക്ഷാ ഉപകരണങ്ങളും വാഹനത്തിൽ നിർബന്ധമാണ്. ചരക്കുകൾ കൃത്യമായി വിന്യസിക്കണമെന്നും യാത്രയ്ക്കിടയിൽ മറിയാത്ത രീതിയിൽ സുരക്ഷിതമായി കെട്ടിവെക്കണമെന്നും ഗതാഗത വകുപ്പ് നിർദ്ദേശിച്ചു. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ പിഴയുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.
The post ചരക്ക് വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കുവൈത്ത്! വേഗത 60 കിലോമീറ്ററിൽ കൂടാൻ പാടില്ല appeared first on Express Kerala.








