തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻകൈയെടുത്ത് നടനുമായ പ്രേംകുമാർ കോൺഗ്രസിൽ ചേരാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾക്കിടെ അനുനയ നീക്കവുമായി സിപിഐഎം. പ്രേംകുമാറിനെ കാണുന്നതിനായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. എന്നാൽ പ്രേംകുമാർ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രിയോടെയാണ് കടകംപള്ളി സുരേന്ദ്രൻ, പ്രേംകുമാറിനെ കാണാൻ അദ്ദേഹത്തിൻ്റെ വീട്ടിൽ എത്തിയത്. എന്നാൽ പ്രേംകുമാർ വീട്ടിൽ ഇല്ലാത്തതിനാൽ കടകംപള്ളി സുരേന്ദ്രൻ മടങ്ങി. പ്രേംകുമാർ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും കടകംപള്ളി പറഞ്ഞു. കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാർ. നിലവിലുള്ള […]









