കൊച്ചി: ഒരുവർഷം മുൻപ് മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല നൽകി ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ. കാറപകടത്തിൽ മരിച്ച റെസി ടൈറ്റസ് എന്ന അധ്യാപികയ്ക്കാണ് പരീക്ഷാ ചുമതല നൽകിയിരിക്കുന്നത്. പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ അധ്യാപികയായിരുന്ന റെസി കഴിഞ്ഞ വർഷം ഏപ്രിൽ 25നായിരുന്നു വാഹനാപകടത്തിൽ മരണപ്പെട്ടത്. സ്‌കൂളിൽ നിന്ന് റെസിയുടെ പേര് ഒഴിവാക്കിയെങ്കിലും ഡ്യൂട്ടി പട്ടികയിൽ ഉൾപ്പെടുകയായിരുന്നു. സാങ്കേതിക പ്രശ്‌നമാണെന്നാണ് ഡയറക്ടറേറ്റിന്റെ വിശദീകരണം. എന്നാൽ ഡയറക്ടറേറ്റിന്റെ അനാസ്ഥയിൽ പ്രതിഷേധവുമായി സഹപ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സ്‌കൂളുകളിൽ നിന്ന് […]









