ആലപ്പുഴ: പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ അങ്ങേയറ്റം സങ്കടപൂർണമായ വാർത്തയാണ് പുറത്തുവന്നതെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. അഞ്ചു വർഷക്കാലം ഒരു സഹോദരി വയറ്റിൽ കത്രിക വെച്ച് നടക്കുക എന്ന് പറഞ്ഞാൽ, അതിനപ്പുറം ഗതികേട് എന്താണെന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോൾ പുറത്തുവന്ന ഈ വാർത്ത നമ്മുടെ പൊതുജനാരോഗ്യ രംഗത്തിന്റെ ഗതികേട് വെളിച്ചത്ത് കൊണ്ടുവരുന്നത്. സർക്കാർ മെഡിക്കൽ കോളജുകളിൽ ഇത്ര അനാസ്ഥയോട് കൂടിയിട്ടാണോ കാര്യങ്ങൾ ചെയ്യുന്നത്. ലാഘവത്തോട് കൂടിയിട്ടാണോ കൈകാര്യം […]









