ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരേ പ്രതിഷേധവുമായി കൂടുതൽ വിദ്യാർഥികൾ തെരുവിലേക്കിറങ്ങി. ഖമനേയിക്ക് എത്രയും വേഗം മരണം സംഭവിക്കട്ടെയെന്നും വേഗം പണി തീർക്കൂവെന്നും മുദ്രാവാക്യം വിളിച്ച് ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥികൾ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ ഇറാൻ ഇന്റർനാഷണൽ പുറത്തുവിട്ടു. ഇതിനിടെ നടന്ന സംഘർഷങ്ങളിൽ നിരവധിപേർക്ക് പരുക്കേറ്റു. കഴിഞ്ഞ മാസം നടന്ന സർക്കാർ അടിച്ചമർത്തലിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് വീണ്ടും ക്യാമ്പസുകളിൽ പ്രതിഷേധം ശക്തമായതായി റിപ്പോർട്ട്. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥികൾ […]






