മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ട് തുടരെത്തുടരെ ഡ്രോൺ ആക്രമണം. ഇതേതുടർന്ന് റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ എല്ലാ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അനിശ്ചിതകാലത്തേക്ക് അടച്ചതായി റഷ്യ അറിയിച്ചു. ഒരു മണിക്കൂറിനുള്ളിൽ 11 യുക്രെയ്ൻ ഡ്രോണുകൾ വ്യോമ പ്രതിരോധ സേന വെടിവെച്ചു വീഴ്ത്തിയതിനെ തുടർന്നാണ് നടപടി. റഷ്യയുടെ സിവിൽ ഏവിയേഷൻ ഏജൻസിയായ റോസാവിയറ്റ്സിയുടെ പ്രസ്താവനയിൽ, മോസ്കോയിലെ ഡൊമോഡെഡോവോ, വ്നുക്കോവോ, സുക്കോവ്സ്കി ഷെറെമെറ്റീവോ എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി അറിയിച്ചു. അതേസമയം […]







