
ആലപ്പുഴ ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രോത്സവത്തിനിടെ വിൽപനയ്ക്കായി ലഹരിമരുന്ന് എത്തിച്ച നഴ്‌സിങ് വിദ്യാർത്ഥി പിടിയിലായി. കരുവാറ്റ സ്വദേശിയായ കാർത്തിക്കിനെ (20) ആണ് ഹരിപ്പാട് പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കേരളത്തിന് പുറത്ത് നഴ്‌സിങ്ങിന് പഠിക്കുന്ന ഇയാൾ അവിടെനിന്ന് 1000 രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ നാട്ടിലെത്തിച്ച് 5000 രൂപയ്ക്കാണ് വിറ്റിരുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തോടനുബന്ധിച്ച് ലഹരി ഉപയോഗിച്ചുള്ള ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ലഹരിമരുന്നുമായി വിദ്യാർത്ഥി പിടിയിലാകുന്നത്. പുറംസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് ഗുണ്ടാസംഘങ്ങൾ പ്രധാനമായും ലഹരിക്കടത്ത് നടത്തുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്ക് പിന്നിൽ പ്രവർത്തിച്ചവരെയും സാമ്പത്തിക സഹായം നൽകിയവരെയും കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
The post ഉത്സവപ്പറമ്പിൽ വിൽക്കാൻ എംഡിഎംഎ എത്തിച്ചു! നഴ്‌സിങ് വിദ്യാർത്ഥി ഹരിപ്പാട് പിടിയിൽ appeared first on Express Kerala.









