വാഷിങ്ടൺ: ഇറാൻ ഭരണകൂടത്തിൽ നിന്നുള്ള ഭീഷണി ഉന്മൂലനം ചെയ്യാന്‍ വേണ്ടിയാണ് ഇറാനെതിരേ യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണം നടത്തിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ജനതയ്ക്ക് പ്രതിരോധം തീർക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ട്രംപ് വീഡിയോയിൽ പറഞ്ഞു. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച വീഡിയോയിലാണ് ട്രംപിന്റെ പ്രതികരണം. ആരംഭിച്ചിരിക്കുന്നത് വൻ സൈനിക നടപടിയാണെന്നും ഇറാന്റെ ആണവനിരായുധീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും ട്രംപ് വീഡിയോ സന്ദേശത്തിൽ പറയുന്നു. കുറച്ചുകാലം മുമ്പ് യുഎസ് സൈന്യം, ഇറാനിൽ പ്രധാനപ്പെട്ട ഒരു പോരാട്ടം […]









