ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ. തങ്ങളുടെ രാജ്യത്തിന് മേൽ നടന്ന കടന്നുകയറ്റത്തിനെതിരെ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധിക്കാൻ ഇറാനു അവകാശമുണ്ടെന്നും അതിന്റെ ഭാഗമായ പ്രത്യാക്രമണമാണെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം തകർത്തതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കും ഇസ്രായേലിനുമായിരിക്കുമെന്നതാണ് ഇറാന്റെ നിലപാട്. മേഖലയിലുള്ള ശത്രുസൈന്യത്തിന്റെ എല്ലാ താവളങ്ങളും ആസ്തികളും തങ്ങളുടെ സൈനിക ലക്ഷ്യങ്ങളാണെന്ന് ഇറാൻ വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെ നടന്ന “ഓപ്പറേഷൻ എപ്പിക് ഫ്യൂറി” […]






