ടെഹ്റാൻ: മധ്യപൂർവേഷ്യയിലെ യുദ്ധവെറി പൂർവാധികം ശക്തിയോടെ മുന്നോട്ട് പോവുകയാണ്. ഇറാനിൽ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തിൽ ഇതുവരെ 201 പേർ കൊല്ലപ്പെട്ടെന്ന് റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്യുന്നു. 31 പ്രവിശ്യകളിൽ, 24 ഇടത്തും ആക്രമണം നടന്നു. 747 പേർക്ക് പരുക്കേറ്റെന്ന് ഇറാനിലെ റെഡ് ക്രസന്റ് വക്താവ് വ്യക്തമാക്കി. ഇറാനിലെ മിനാബിലെ പെൺകുട്ടികളുടെ സ്കൂളിലെ ഇസ്രയേൽ ആക്രമണത്തിൽ മരണം 85 ആയി. മിനാബിലെ പെൺകുട്ടികളുടെ സ്കൂൾ ആക്രമിച്ചതിന് ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് […]









