കോട്ടയം: അഹങ്കാരത്തില്‍ അധിഷ്ഠിതമായി ശരീരവും മനസ്സും തളര്‍വാതം പിടിച്ച ആളുകളാണ് ഇന്ന് യുദ്ധം നയിക്കുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ. നല്ല ബോധമുള്ളവര്‍ക്ക് യുദ്ധം ചെയ്യാന്‍ തോന്നുകില്ലെന്നും കത്തോലിക്കാ ബാവ പറഞ്ഞു. ‘ഇറാനിലെ ഒരു സ്‌കൂളില്‍ അമ്പത് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധിയായ വിദ്യാര്‍ത്ഥികള്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. അവരുടെ മാതാപിതാക്കളും ബന്ധുക്കളും വിലപിക്കുന്നു. നമുക്ക് ആ വിലാപത്തില്‍ പങ്കുചേരാന്‍ കഴിയുന്നുണ്ടോ? മനസ്സലിവ് തോന്നുന്നതിനായി സാധിക്കുമോ. തളര്‍വാതം പിടിച്ചിരിക്കുന്നവരാണ് യുദ്ധം ചെയ്യുന്നവര്‍. നല്ല ബോധമുള്ളവര്‍ക്ക് യുദ്ധം […]









