ഇസ്‌ലാമാബാദ്: ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിനു പിന്നാലെ ഞായറാഴ്ച പാക്കിസ്ഥാനിലുടനീളം ഉണ്ടായ വൻ പ്രതിഷേധങ്ങളിൽ 23 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കറാച്ചിയിൽ 10 പേരും, സ്കർദുവിൽ 11 പേരും, തലസ്ഥാനമായ ഇസ്‌ലാമാബാദിൽ രണ്ടുപേരും കൊല്ലപ്പെട്ടു. കറാച്ചിയിലെ അമേരിക്കൻ കോൺസുലേറ്റിനു നേരെ നടന്ന പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പ്പിലാണ് 10 പേർ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർ കോൺസുലേറ്റിന്റെ മതിൽ തകർക്കുകയും അകത്ത് കടക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഘർഷം രൂക്ഷമായത്. വടക്കൻ മേഖലയായ […]









