കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. യുവതിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസ് കേസ് എടുത്തു. ബി.എന്‍.എസ് 74, 75 വകുപ്പുകൾ ചുമത്തിയാണ് കേസ്. ഒരു സ്ത്രീയുടെ അന്തസ്സിനെ ബോധപൂർവ്വം അപമാനിക്കണമെന്ന ഉദ്ദേശത്തോടെ നടത്തുന്ന അതിക്രമങ്ങളെയാണ് ഈ വകുപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തെളിയിക്കപ്പെട്ടാൽ ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കാം. ഇത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. 2022ൽ യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയെന്നാണ് കേസ്. എളംകുളത്തെ […]









