തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ എംഎം മണിക്കു ഇക്കുറി സീറ്റില്ല. ഇടുക്കി ജില്ലയിലെ സിപിഎം സ്ഥാനാർത്ഥിക പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് തിരുത്തുകയായിരുന്നു. പകരം ഉടുമ്പൻചോലയിൽ കെകെ ജയചന്ദ്രൻ മത്സരിക്കും. എംഎം മണിയുടെ പേര് അടക്കം ഉൾപ്പെടുത്തിയാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്. എന്നാൽ, ഇത് തിരുത്തിയാണ് കെകെ ജയചന്ദ്രനെ മത്സരിപ്പിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. സംസ്ഥാന നേതൃത്വത്തിൻറെ തീരുമാനം ഇന്ന് ചേരുന്ന ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിക്കും. എംഎം മണിക്ക് പുറമെ എ വിജയരാഘവൻ, […]









