ബൈറൂത്ത്: ലബനാനിൽ നിന്നും ഇസ്രായേലിലിലേക്ക് ആക്രമണം നടത്തി ഹിസ്ബുല്ല. ഇറാനെതിരായ ആക്രമണത്തിനെതിരായാണ് ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം. റോക്കറ്റുകളെ പ്രതിരോധിക്കുന്നതായി ഇസ്രായേൽ വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് തുടങ്ങിയ യുദ്ധത്തിൽ ആദ്യമായാണ് ഹിസ്ബുല്ല ആക്രമണം നടത്തുന്നത്. ഖമേനിയെ വധിച്ചതിന് തിരിച്ചടി തുടരുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. വടക്കൻ ഇസ്രായേലിലെ ഹൈഫയ്ക്ക് അടുത്തുള്ള സൈനിക താവളത്തിന് നേരെ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മേഖലയെ യുദ്ധഭീതിയിലാഴ്ത്തിയുള്ള ആക്രമണങ്ങള്‍ നടന്നത്. ലബനാനിലെ ജനങ്ങളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ […]









