ടെഹ്റാൻ: യുഎസിന്റെ ആധുനികശ്രേണിയിൽപ്പെട്ട എഫ്–35 യുദ്ധവിമാനത്തെ ആക്രമിച്ച് കേടുപാടുണ്ടാക്കിയതായി ഇറാൻ സൈന്യമായ റവല്യൂഷനറി ഗാർഡ് കോർ. എഫ് 35 പശ്ചിമേഷ്യയിലെ യുഎസ് സേനാത്താവളത്തിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചെങ്കിലും ഇറാൻ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചില്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ക്യാപ്റ്റൻ ടിം ഹോക്കിൻസ് സിഎൻഎന്നിനോട് പറഞ്ഞു. ‘വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പൈലറ്റും സുരക്ഷിതനാണ്’–ഹോക്കിൻസ് പറഞ്ഞു. അതേസമയം ആക്രമണം സ്ഥിരീകരിക്കപ്പെട്ടാൽ ഇറാന്റെ ഏറ്റവും കടുത്ത നീക്കമായിരിക്കുമിത്. യുഎസിന്റെ ഏറ്റവും ആധുനികശ്രേണിയിൽപ്പെട്ട വിമാനമാണ് […]






