തിരുവനന്തപുരം: പാർട്ടി വിട്ട് പോകുന്നവർ പിന്നീട് അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീറ്റിന് അർഹരായ നിരവധി ആളുകൾ പാർട്ടിയിലുണ്ട്, അതുപോലെ സീറ്റ് ആഗ്രഹിച്ച പലർക്കും നിരാശ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയാണ് എല്ലാവരെയും വളർത്തിയത്. അതിനാൽതന്നെ നിർണായക ഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കേണ്ടതുണ്ടെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു. ഇത്തവണ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും. അപ്പോൾ എല്ലാവർക്കും ആവശ്യമായ പരിഗണന നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിന്റെ പേരിൽ ആരും പാർട്ടി വിടരുത്. […]






