ടെഹ്‌റാൻ: ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെയുള്ള പോരാട്ടം മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി. ഈദ് സന്ദേശത്തിലാണ് അദ്ദേഹം ഇത്തരമൊരു പരാമർശം നടത്തിയത്. വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, രക്തസാക്ഷികളായവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി. ‘ആഗോള അഹങ്കാരത്തിന്’ എതിരെയാണ് ഇറാൻ്റെ പ്രതിരോധമെന്നും അതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുജ്തബ ഖമനേയി പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇറാൻ മൂന്ന് യുദ്ധങ്ങൾ നേരിട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ ആദ്യത്തേത് കഴിഞ്ഞ വർഷം നടന്ന […]









