തിരുവനന്തപുരം: അച്ഛൻ നാട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി തമ്പാനൂർ പൊലീസിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസയുടെ വാർത്ത കേരളത്തിൽ ഏറെ ചർച്ചയായിരുന്നു. പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് പെൺകുട്ടി കാമുകനായ ഫർമാൻ ഖാനൊപ്പം കേരളത്തിൽ എത്തിയത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് ഫർമാൻ ഖാനെ യുവതി വിവാഹം ചെയ്തു. ഇപ്പോഴിതാ, തങ്ങൾക്ക് വധ ഭീഷണി ഉണ്ടെന്നും സഹായിക്കണമെന്നും അഭ്യർഥിച്ച് രംഗത്തുവന്നിരിക്കുകയാണ് ദമ്പതികൾ. മൊണാലിസയുടെ ഫേസ്ബുക്ക് പേജിലാണ് സഹായം ചോദിച്ചുകൊണ്ടുള്ള വിഡിയോ പങ്കുവെച്ചത്. […]








