
സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന “ഭരതനാട്യം 2: മോഹിനിയാട്ടം” എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘വാഴ’, ‘തലവര’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇലക്ട്രോണിക് കിളി സംഗീത സംവിധാനം നിർവ്വഹിച്ച ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മുത്തുവാണ്. ‘മോണിക്ക’ എന്ന പാട്ടിലൂടെ ശ്രദ്ധേയയായ സുഭലാഷിണിയാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഏപ്രിൽ 10-ന് നിശ്ചയിച്ചിരിക്കുകയാണ്.
തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ് നിർമ്മാണ പങ്കാളികൾ. സൈജു കുറുപ്പിന്റെ സ്വന്തം പ്രൊഡക്ഷൻ കമ്പനി കൂടി ഭാഗമാകുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ ഈ റിലീസിനായി കാത്തിരിക്കുന്നത്. മികച്ചൊരു ഫാമിലി എന്റർടെയ്‌നർ ആയിരിക്കും ചിത്രമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.
The post ‘ഭരതനാട്യം 2: മോഹിനിയാട്ടം’ ആദ്യഗാനം പുറത്ത്; ചിത്രം ഏപ്രിൽ 10-ന് തീയറ്ററുകളിലേക്ക് appeared first on Express Kerala.








