
രാജ്യത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണം പരിധിയിലധികം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഓരോ ജയിലിലെയും യഥാർത്ഥ സ്ഥിതിവിവരങ്ങൾ തേടി സുപ്രീംകോടതി. ജയിലുകളിലെ തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ ഉൾപ്പെടെയുള്ള പുതുക്കിയ റിപ്പോർട്ട് മേയ് 18-നകം സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് വിശദമായ പരിശോധനയ്ക്ക് ഉത്തരവിട്ടത്.
തടവുകാരുടെ എണ്ണത്തിനൊപ്പം വനിതാ ജയിലുകളുടെ ലഭ്യത, വൈദ്യസഹായം, തടവുകാരായ സ്ത്രീകൾക്കൊപ്പം കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസം, ക്ഷേമം എന്നിവ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. കൂടാതെ, ജയിൽ ജീവനക്കാരുടെ അംഗീകൃത തസ്തികകളും നിലവിലുള്ള ഒഴിവുകളും അവ നികത്താൻ സ്വീകരിച്ചിട്ടുള്ള നീക്കങ്ങളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
The post ജയിലുകളിലെ തിരക്ക് നിയന്ത്രിക്കണം; സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടി സുപ്രീംകോടതി! appeared first on Express Kerala.









