ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ രംഗത്ത്. ‘ക്രൂഡോയിൽ വില കുറയ്ക്കുന്നതിനും തന്റെ സൈനിക പദ്ധതികൾ നടപ്പിലാക്കാൻ സമയം നേടുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ് അമേരിക്കൻ പ്രസിഡന്റിന്റെ പുതിയ പ്രസ്താവന’ എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി അവരുടെ വാർത്താ ഏജൻസിയായ മെഹ്ർ റിപ്പോർട്ട് ചെയ്തു. എന്നാൽ അമേരിക്കയല്ലാതെ, മേഖലയിലെ ചില രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് സംഘർഷം ലഘൂകരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഇറാൻ വ്യക്തമാക്കി. […]








