കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രീതി പിടിച്ചുപറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. നിരവധി അഴിമതി കേസുകളിൽ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും ഇതിന്റെ ഭാഗമായാണ് അദ്ദേഹം രാഹുൽ ഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സതീശൻ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. അമിത് ഷായോ നരേന്ദ്ര മോദിയോ പറഞ്ഞാൽ ഏത് കടലാസിലും ഒപ്പിടാൻ തയ്യാറായ മുഖ്യമന്ത്രി 90 ഡിഗ്രി കുനിഞ്ഞാണ് കേന്ദ്ര […]








