ടെഹ്‌റാൻ: ഹോർമൂസിന്റെ പേരിൽ അമേരിക്കയും സഖ്യകക്ഷികളും സൈനിക സമ്മർദ്ദം കൂടുതൽ ശക്തിപ്പെടുത്തിയാൽ തന്ത്രപ്രധാനമായ ബാബ് അൽ മാൻഡേബ് (Bab al-Mandab) കടലിടുക്ക് ഉപരോധിക്കുമെന്നും അപ്രതീക്ഷിത യുദ്ധമുന്നണികൾ തുറക്കുമെന്നും ഇറാന്റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളെ മുന്നിൽ കണ്ടാണ് ഇറാൻ മുന്നറിയിപ്പുമായെത്തിയത്. ഇറാൻ സൈനിക വൃത്തങ്ങൾ തസ്‌നിം വാർത്താ ഏജൻസിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക ഹോർമുസ് കടലിടുക്കിൽ അനാവശ്യ ഇടപെടൽ നടത്തിയാൽ അത് അവർക്ക് പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും ഇറാൻ വക്താവ് പറഞ്ഞു. പേർഷ്യൻ […]






