തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് 90 വയസായി, അത് കൊണ്ട് മാത്രം അദ്ദേഹത്തിന് എതിരെ താൻ ഒന്നും പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. താനെന്തെങ്കിലും പറഞ്ഞാൽ അതേ ബാക്കിയാവൂ. അദ്ദേഹം മുമ്പും തന്നെക്കുറിച്ച് വളരെ മോശമായ പരാമർശങ്ങൾ നടത്തിയിരുന്നു. അതെനിക്ക് പ്രശ്നമില്ല. കോൺഗ്രസ് മുഖ്യമന്ത്രി വരുമെന്ന് വെള്ളാപ്പള്ളി സമ്മതിച്ചിട്ടുണ്ട്. തനിക്ക് സന്തോഷമായെന്നും വി.ഡി സതീഷൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ സഹായം ആവശ്യപ്പെട്ട് ഒരു ആർ.എസ്.എസ് നേതാവിനെയും കണ്ടിട്ടില്ല. മുഖ്യമന്ത്രിയാണ് ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയത്. എം.ആർ അജിത്കുമാറിനെ വിട്ട് […]









