വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക കരുത്ത് വർദ്ധിപ്പിക്കുന്നതിനായി അമേരിക്ക തങ്ങളുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പൽ കൂടി പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. യുഎസിന്റെ നിമിറ്റ്സ് ക്ലാസിൽ പെട്ട യുഎസ്എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷ് എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധക്കപ്പലിലൊന്നായ വിമാനവാഹിനി കപ്പൽ മേഖലയിലേക്ക് നീങ്ങുന്നതായിയാണ് റിപ്പോർട്ട്. ഏകദേശം 80 യുദ്ധവിമാനങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ഈ കപ്പൽ അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ഭാഗമാകും. ഇതിനു പുറമെ, മിസൈൽ നശീകരണ കപ്പലുകളായ യുഎസ്എസ് ഡൊണാൾഡ് കുക്ക്, യുഎസ്എസ് […]









