കൊല്ലം സുധിയുടെ മൂത്തമകൻ രാഹുൽ (കിച്ചു) തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകൾക്ക് പിന്നാലെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണമണം. ഇപ്പോൾ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കും സൈബർ ബുള്ളിയിങ്ങിനും മറുപടിയുമായി പൊട്ടിക്കരഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി. സോഷ്യൽ മീഡിയയിലെ റിയാക്ഷൻ വീഡിയോകളും കമന്റുകളും നൽകുന്ന മാനസിക സമ്മർദ്ദം താങ്ങാനാവുന്നില്ലെന്നും താൻ ആത്മഹത്യയുടെ വക്കിലാണെന്നുമാണ് രേണു വീഡിയോയിലൂടെ പങ്കുവെച്ചത്. “എന്റെ ജീവിതാവസാനത്തിൽ… അവസാനത്തെ ഉത്തരം ലഭിക്കട്ടെ…” എന്ന വികാരാധീനമായ ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കും ഇൻസ്റ്റയും ഒന്നും […]









