കൊച്ചി: സംസ്ഥാനത്ത് സിപിഎമ്മും എസ്ഡിപിഐയും തമ്മിൽ പരസ്യധാരണയാണുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് എസ്‍ഡിപിഐയുമായി ധാരണയുണ്ടാക്കിയിരിക്കുന്നതെന്നും എറണാകുളം പ്രസ് ക്ലബിൽ നടന്ന ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ചെന്നിത്തല പറഞ്ഞു. വേങ്ങര, മങ്കട മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർഥികളായിരുന്നവരാണ് ഇപ്പോൾ സിപിഎം സ്ഥാനാർഥികൾ. എസ്‍ഡിപിഐ, പിഡിപി തുടങ്ങിയവരുമായി ബന്ധമുണ്ടാക്കിയതു സിപിഎമ്മാണെന്നും കോൺഗ്രസല്ലെന്നും ചെന്നിത്തല ആരോപിച്ചു. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ചെന്നിത്തല […]









