ദുബായ്: ഗൾഫ് രാജ്യങ്ങൾക്കു പിന്തുണയും സൈനിക സേവനവും ഉറപ്പു നൽകി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. യുക്രെയിൻ എന്നാൽ ഇന്നു സഹായം തേടുന്ന ഒരു രാജ്യം മാത്രമല്ല, മറ്റുള്ളവരെ സഹായിക്കാനും ശേഷിയുള്ള രാജ്യമാണെന്ന് സെലെൻസ്കി പറഞ്ഞു. പ്രതിരോധ രംഗത്തു 10 വർഷം നീളുന്ന സഹകരണത്തിന് സൗദിയുമായും ഖത്തറുമായും സെലെൻസ്കി കരാർ ഒപ്പുവച്ചു. ഉൽപാദന മേഖലയിൽ സഹകരണ സ്ഥാപനങ്ങൾ വരും. പുതിയ പ്ലാന്റുകൾ ഗൾഫിലും യുക്രെയിനിലും നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിൽ വ്യോമ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന യുക്രെയിൻ […]









