ടെഹ്‌റാൻ: അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. യുഎസ് കരയുദ്ധത്തിലേക്ക് കടന്നാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും യുഎസ് സൈനികർ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് ഭക്ഷണമായി മാറുമെന്നും ഇറാൻ സെെന്യം പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കളിപ്പാവയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്ന് പരിഹസിച്ച സൈനിക വക്താവ് ലെഫ്. കേണൽ ഇബ്രാഹിം സൊൽഫഘാരി, യുഎസ് സൈനികരെ അപകടം പിടിച്ച ചതുപ്പിലേക്കാണ് ട്രംപ് അയക്കുന്നതെന്നും സൊൽഫഘാരി പറയുന്നു. അതുപോലെ […]








